ആലപ്പുഴ : ഹൈന്ദവ സംഘടന നേതാക്കളെ കള്ളക്കേസിൽ കുടുക്കി മനോവീര്യം തകർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്‌ കെ.പി.രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും എടുക്കാത്ത ഹൈന്ദവ സംഘടന നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.