
ആലപ്പുഴ: ജാർഖണ്ഡിൽ നടക്കുന്ന പെൺകുട്ടികളുടെ ദേശീയ സബ് ജൂനിയർ കേരള ടീമിന്റെ ഹോക്കി പരിശീലന ക്യാമ്പിന് ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമായി.ക്യാമ്പിന്റെ ഉദ്ഘാടനം ആലപ്പുഴ മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവഹിച്ചു . ജില്ല സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, കേരള ഹോക്കി അസോസിയേഷൻ ട്രഷറർസി.ടി. സോജി എന്നിവർ സംസാരിച്ചു. ജില്ല ഹോക്കി അസോസിയേഷൻ ഭാരവാഹികളായ റൈസൽ, നവാസ് ബഷീർ, സുനിൽ ജോർജ്, സിജീഷ് വർഗീസ്, ഹീരാലാൽ, വർഗീസ് പീറ്റർ, ഷാജു എന്നിവർ പങ്കെടുത്തു.