ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്ത് 2021-22 വർഷത്തെ വികസന സെമിനാർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.

അസി.സെക്രട്ടറി അനിൽകുമാർ പദ്ധതിരേഖ അവതരിപ്പിച്ചു. തുടർന്ന് പദ്ധതി രേഖയിലുള്ള ചർച്ച നടന്നു.

വൈസ് പ്രസിഡന്റ് നദീറ നൗഷദ്, പഞ്ചായത്തംഗം കെ.ബിജു, സെക്രട്ടറി ഉണ്ണികൃഷ്ണ പിള്ള തുടങ്ങിയവർ സംസാരിച്ചു.