vilaveduppu
താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴി പുഞ്ചവാഴ്ക പുഞ്ചയിൽ ഓണാട്ടുകര ഫാർമേഴ്സ്ക്ലബ്ബിന്റെ തരിശു നില നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : താമരക്കുളം കണ്ണനാകുഴി പുഞ്ചവാഴ്ക പുഞ്ചയിൽ ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്ബ് നടത്തിയ തരിശുനില നെൽകൃഷിയിൽ നിന്ന് നൂറുമേനി വിളവ്. കൊയ്ത്ത് ഉത്സവം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിപ്രകാരമാണ് 65 ഏക്കർ നെൽപാടത്ത് വർഷങ്ങളായി തരിശു കിടക്കുന്ന 10 ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയത്. നല്ല വിളവ് ലഭിച്ചതോടെ കൃഷി തുടരുവാനാണ് ഫാർമേഴ്സ് ക്ലബ്ബിന്റെ തീരുമാനം. ഇവിടെ ഇടവിളയായി എള്ളുകൃഷിയിറക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ. അനിൽകുമാർ , പഞ്ചായത്തംഗങ്ങളായ ടി​.മന്മഥൻ, തൻസീർ കണ്ണനാകുഴി, കൃഷി ഓഫീസർ എസ്.ദിവ്യശ്രീ തുടങ്ങിയവർ പങ്കെടുത്തു. ഫാർമേഴ്സ് ക്ലബ്ബ് ഭാരവാഹികളായ അഡ്വ.തോമസ് എം. മാത്തുണ്ണി, ജി.പ്രസന്നൻ പിള്ള,

ബെന്നി ജോർജ്, ജോർജ്കുട്ടി, ചന്ദ്രബോസ് എന്നിവരുടെ നേതൃത്വത്തിലാണ് തരിശു നില കൃഷി നടന്നു വരുന്നത്.