a

മാവേലിക്കര: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മാവേലിക്കരയിൽ തുടക്കമായി. ജില്ല പ്രസിഡന്റ് കെ.എൻ.അശോക് കുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.രഘുകുമാർ അധ്യക്ഷനായി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമാരായ കെ.ശ്രീകുമാർ, പി.ജി.ജോൺ ബ്രിട്ടോ, സംസ്ഥാന കൗൺസിലർ ഷേർളി തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ല സെക്രട്ടറി സോണി പവേലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ ബി.ബിജു, ടി.ജെ. എഡ്വേർഡ് , ഡി.സി.സി സെക്രട്ടറി ജോൺ കെ.മാത്യു, ഹയർ സെക്കൻഡറി സെൽ സംസ്ഥാന കൺവീനർ വർഗീസ് പോത്തൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.സലാഹുദീനും 12ന് യാത്രയയപ്പ് സമ്മേളനം മുൻ എം.എൽ.എ കെ.കെ.ഷാജുവും 2ന് വനിത സമ്മേളനം നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥും വൈകിട്ട് 3ന് സമാപന സമ്മേളനം സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാറും ഉദ്ഘാടനം ചെയ്യും.