 
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേൽപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ ഈരേഴ തെക്ക് കരയുടെ എതിരേൽപ്പ് മഹോത്സവം നടന്നു. ചെട്ടികുളങ്ങര ഭഗവതിയുടെ മുടി എഴുന്നള്ളത്തോടുകൂടിയ ഉരുളിച്ച വരവ് കോയിക്കത്തറയിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകിട്ട് ഹിന്ദുമത കൺവെൻഷൻ മതസമ്മേളനം ഉദ്ഘാടനവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു. രാത്രി എതിരേൽപ്പ് വരവോടെ ആഘോഷത്തിന് സമാപനമായി. ഇന്ന് ഈരേഴ വടക്ക് കരയുടെ എതിരേൽപ്പ് മഹോത്സവം നടക്കും. രാവിലെ 8ന് ഭാഗവത പാരായണം, വൈകിട്ട് 3ന് ഉരുളിച്ച വരവ്, 5ന് മതപ്രഭാഷണം, 6ന് തോറ്റം പാട്ട്, പുള്ളുവൻ പാട്ട്, 7.30ന് സേവ, 11ന് എതിരേൽപ്പ് വരവ് എന്നിവ നടക്കും.