ചേർത്തല:കോൺഗ്രസ് നേതാവായിരുന്ന കെ.എൻ. സെയ്ത് മുഹമ്മദിന്റെ ഒന്നാം ചരമ വാർഷികവും സെയ്ത് മുഹമ്മദ് മെമ്മോറിയൽ ചാരി​റ്റബിൾ സൊസൈ​റ്റി ഉദ്ഘാടനവും നാളെ നടക്കും.രാവിലെ 10ന് വടക്കേഅങ്ങാടി വി.ടി.എ.എം ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വയലാർ രവി എം.പി ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷനാകും.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ചാരി​റ്റബിൾ സൊസൈ​റ്റി ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും.