മാവേലിക്കര: മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 9.18കോടിയുടെ ഭരണാനുമതിയായതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. താമരക്കുളം സ്റ്റേഡിയത്തിന് അഞ്ചുകോടിയുടെ ഭരണാനുമതി ലഭിച്ചു. ചുനക്കര സി.എച്ച്.സിക്ക് പുതിയ കെട്ടിടത്തിന് എം.എൽ.എയുടെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും 1.5കോടിയും ആംബുലൻസ് വാങ്ങുന്നതിന് 17.76 ലക്ഷത്തിന്റെയും അനുമതിയും ലഭിച്ചു. താമരക്കുളം വേടരപ്ലാവ് എൽ.പി.എസ്സിന്റെ പുതിയ കെട്ടിടത്തിന് 59 ലക്ഷവും, വള്ളികുന്നം ഇലിപ്പക്കുളം കെ.കെ.കെ.എം ഗവ.എച്ച്.എസ്.എസിന് 2 കോടിയും ഭരണാനുമതിയായി.
നൂറനാട് പാറ വരട്ടുചിറ പറയംകുളം റോഡിന് 14.65 ലക്ഷം, ചുനക്കര തോട്ടത്തിൽവിള തടത്തിവിള റോഡിന് 15 ലക്ഷം, ബുദ്ധ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷം, മാവേലിക്കര കല്ലുമല ജംഗ്ഷൻ, തഴക്കര കോട്ടമുക്ക്, കൊല്ലകടവ് പാലം, തെക്കേക്കര പുത്തൻകുളങ്ങര, വരേണിക്കൽ, ചുനക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, കരിമുളക്കൽ ജംഗ്ഷൻ, നൂറനാട് ഇടയ്ക്കുന്നം, വള്ളികുന്നം കൊണ്ടോടിമുകൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷവും അനുവദിച്ചു.
റോഡുകൾക്ക്
5 ലക്ഷം വീതം
താമരക്കുളം കൈലാസ് കശുവണ്ടി ഫാക്ടറി വടക്കോട്ട് വയൽ വരെയുള്ള റോഡ്, പാലമേൽ കണ്ണങ്കര മുകൾ ചമക്കാലവിള റോഡ്, പാലമേൽ മലവിള കോണത്ത് ജംഗ്ഷൻ റോഡ്, തെക്കേക്കര കൈതമുക്ക് വരമ്പൻതാനത്ത് റോഡ്, തെക്കേക്കര മരങ്ങട്ടെത്ത് കുഴിവേലിൽ റോഡ്, വള്ളികുന്നം പടയണിവട്ടം കണ്ണനാകുഴി റോഡ്, താമരക്കുളം ചക്കാലാക്കൽ ക്ഷേത്രം മുതൽ കിഴക്കോട്ടു ചെറുവള്ളി വടക്കേതിൽ വരെയുള്ള റോഡ്, നൂറനാട് ഇടപ്പോൺ പനക്കൽ ജംഗ്ഷൻ മേലേതിൽ കോളനി റോഡ്, നൂറനാട് തത്തംമുന്ന ഉത്തര ജംഗ്ഷൻ മുതൽ ബൈജു ഭവനം റോഡ്, തഴക്കര കലാസദനം കല്ലുപറമ്പിൽ ജംഗ്ഷൻ റോഡ്, വള്ളികുന്നം വാളാച്ചാൽ ജംഗ്ഷൻ മുതൽ തുറയശ്ശേരി ജംഗ്ഷൻ റോഡ്, ചുനക്കര പുലിപ്പറമ്പ് കോളനി കറുകശേരിൽ റോഡ്, തഴക്കര വല്യയ്യത്തു മുക്ക് മുതൽ കോളേഴത്തു കോളനി റോഡ്,
മാവേലിക്കര പൊന്നാരംതോട്ടം ക്ഷേത്ര ജംഗ്ഷൻ പടിഞ്ഞാറു ഭാഗം വടക്കോട്ടുള്ള റോഡ്, മാവേലിക്കര പുല്ലംപ്ലാവിൽ റോഡ് കലുങ്ക് വരെ ടാറിംഗ്, തഴക്കര ചെറുമല കോട്ടയിൽ ജംഗ്ഷൻ റോഡ്, തഴക്കര സുരഭി ജംഗ്ഷൻ കാഞ്ഞിരവിള കോളനി പി.ഐ.പി കനാൽ റോഡ് എന്നിവയ്ക്ക് 5 ലക്ഷം വീതവും ഭരണാനുമതിയായി.