മാവേലിക്കര: നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര നിയോജക മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികൾ താലൂക്ക് ഓഫീസ് ഉപരോധിച്ചു. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ അനൂപ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിനു ചാങ്കൂരേത്ത്, ട്രഷറർ മോഹൻകുമാർ, പാർലമെൻററി പാർട്ടി ലീഡർമാരായ എച്ച്.മേഘനാഥ്, മഹേഷ് വഴുവാടി, ജയരാജ് വരേണിക്കൽ, ജനപ്രതിനിധികളായ എസ്.രാജേഷ്, ഗോപൻ സർഗ, വിജയമ്മ ഉണ്ണികൃഷ്ണൻ, ഉമയമ്മ വിജയകുമാർ, ജയശ്രീ അജയകുമാർ, സബിത അജിത്ത്, ആർ.രേഷ്മ, സുനിൽ വെട്ടിയാർ തുടങ്ങിയവർ നേതൃത്വം നൽകി.