photo

ചേർത്തല: രണ്ടാം കയർ വ്യവസായ പുനഃസംഘടനയുടെ ഭാഗമായി മുഹമ്മ ലേബറേഴ്‌സ് കയർ മാ​റ്റ്‌സ് ആൻഡ് മാ​റ്റിംഗ്സ് കോ-ഓപ്പറേ​റ്റീവ് സൊസൈ​റ്റിയുടെ പുതിയ ഫാക്ടറി കെട്ടിടത്തിന്റെയും യന്ത്റത്തറികളുടെയും പി.വി.സി ടഫ്റ്റഡ് യൂണി​റ്റിന്റെയും ശിലാസ്ഥാപനം മന്ത്റി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനായി. എ.എം. ആരിഫ് എം പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ, കയർ കോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, ഫോം മാ​റ്റിംഗ്സ് ചെയർമാൻ കെ. ആർ.ഭഗീരഥൻ, കെ.എം. ഇന്ദിര,വി.ആർ.പ്രസാദ്, വിവേക് വേണുഗോപാൽ, റോബിൻ ഫ്രാൻസിസ്, സ്വപ്ന ഷാബു, സിന്ധുരാജീവ്, എം എസ് ലത, എൻ.ടി. റെജി, കെ.എസ്.ദാമോദരൻ,ടി.ഷാജി, കെ.ഡി. അനിൽകുമാർ, പി.സുരേന്ദ്രൻ, കെ.സലിമോൻ എന്നിവർ സംസാരിച്ചു.സംഘം പ്രസിഡന്റ് സി.കെ. സുരേന്ദ്രൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് എസ്.ഗവേഷ് നന്ദിയും പറഞ്ഞു.