ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം നടുഭാഗം 2340ാം നമ്പർ ശാഖയിലെ ഗുരുചൈതന്യം കുടുംബ യൂണിറ്റിന്റെ വാർഷികാഘോഷം ഇന്ന് രാവിലെ 11 ന് ശാഖ പ്രസിഡന്റ് എ.ജി.വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് ചെയർമാൻ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. കുടുംബയോഗം ഗുരുദേവസ്മരണ കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി എ.ബി.ഷാജി അദ്ധ്യക്ഷത വഹിക്കും. രാജേന്ദ്ര പ്രസാദ് പ്രഭാഷണം നടത്തും. യൂണിറ്റ് കൺവീനർ ശാന്തി മോഹൻ സംസാരിക്കും.