 
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ സ്‌നേഹ മാര്യേജ് കൗൺസലിംഗ് സെന്ററിന്റെയും എറണാകുളം മുക്തി ഭവൻ കൗൺസലിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന വിവാഹപൂർവ കോഴ്‌സിന്റെ 72-ാം ബാച്ച് യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ പി.ശ്രീധരൻ സ്വാഗതവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ് നന്ദിയും പറഞ്ഞു. പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണനും ഡോ. ശരത്ചന്ദ്രനും ക്ലാസ് നയിച്ചു. ക്‌ളാസ് ഇന്ന് സമാപിക്കും. വൈകിട്ട് 5ന് സർട്ടിഫിക്കറ്റ് വിതരണം.