ആലപ്പുഴ: അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയും കെ.എസ്.ഐ.ഡി.സിയുമായി ഒപ്പിട്ട ധാരണാപത്രവും ചേർത്തല പള്ളിപ്പുറത്ത് ഫാക്ടറി നിർമ്മാണത്തിന് അനുവദിച്ച നാല് ഏക്കർ ഭൂമിയുടെ അനുമതിപത്രവും പൂർണ്ണമായും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കടലോര - ഉൾനാടൻ മേഖലയിൽ ധീവരസഭയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും മത്സ്യവിപണനക്കാരും ഹർത്താലിൽ പങ്കെടുത്തതായി ധീവരസഭ പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണനും ജനറൽ സെക്രട്ടറി വി.ദിനകരനും പറഞ്ഞു.