ആലപ്പുഴ: കൂലി വർദ്ധനവിലും ശമ്പള പരിഷ്‌കരണ കാര്യത്തിലും നൽകി​യ വാഗ്ദാനം നടപ്പിലാക്കാതെ മന്ത്രി തോമസ് ഐസക് കയർ മേഖലയിലെ തെഴിലാളികളേയും ജീവനക്കാരെയും വഞ്ചിച്ചെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആരോപിച്ചു. കയർ മേഖല സമാനതകളില്ലാത്ത പുരോഗതിയിലേക്ക് എന്ന് അവകാശപ്പെടുമ്പോഴും കയർമേഖലയിലും ചെറുകിട കയർ ഉത്പാദനമേഖലയിലും കയർ ഫെഡിലും ഫോം മാറ്റിംഗ്‌സിലും ശമ്പള പരിഷ്‌ക്കരണ കാലാവധി കഴി​ഞ്ഞ് രണ്ട് വർഷം പി​ന്നി​ട്ടി​ട്ടും തുടർനടപടി​ സ്വീകരി​ച്ചി​ട്ടി​ല്ലെന്നും ഷുക്കൂർ പറഞ്ഞു.