ആലപ്പുഴ : ഇന്നലെ ആലപ്പുഴയിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 77 പരാതികൾ പരിഗണിച്ചു. 24 എണ്ണം തീർപ്പാക്കി. 11 പരാതികളിൽ റിപ്പോർട്ട് തേടി. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിത കമ്മീഷൻ അംഗങ്ങളായ എം.എസ്.താര, ഷാഹിദ കമാൽ, കമ്മീഷൻ സി.ഐ.സുരേഷ് കുമാർ, പാനൽ അഡ്വക്കേറ്റുമാർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.