phd

ആലപ്പുഴ: ഒരു വീട്ടിൽ നാല് ഡോക്ടറേറ്റുകാരെന്ന അഭിമാനനേട്ടം കൈവരിച്ചിരിക്കുകയാണ് ആലപ്പുഴ നഗരസഭ എം.ഒ വാർഡിലെ കോഴിക്കൂട്ടുങ്കൽ വീട്. പ്രൊഫ.കെ.ആർ.ശ്രീനിവാസന്റെ മക്കളായ കെ.എസ്.വിപിനും, കെ.എസ്.വികാസുമാണ് ആദ്യം കുടുംബത്തിലേക്ക് ഡോക്ടറേറ്റ് എത്തിച്ചത്. വിപിൻ വിദ്യാഭ്യാസത്തിലും വികാസ് സിവിൽ എൻജിനീയറിംഗിലുമാണ് പിഎച്ച്.ഡി നേടിയത്. തുടർന്ന് വിപിന്റെ ഭാര്യ അനിത സിവിൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടി. കഴിഞ്ഞ ദിവസം വികാസിന്റെ ഭാര്യയും കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസറുമായ എസ്.നിത്യക്കും പിഎച്ച്.ഡി ലഭിച്ചതോടെയാണ് കുടുംബം സമ്പൂർണ ഡോക്ടറേറ്റ് നേട്ടത്തിലെത്തിയത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പ്രചോദനമാണ് തനിക്ക് നേട്ടം കൊയ്യാൻ അവസരമൊരുക്കിയതെന്ന് നിത്യ പറയുന്നു. വികാസ് അമ്പലപ്പുഴ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പലാണ് ഇപ്പോൾ. സഹോദരൻ വിപിൻ ബംഗളൂരുവിൽ എർത്ത് ക്വേക്ക് സ്പെഷ്യലിസ്റ്റായും ഭാര്യ അനിത എം.എസ്.രാമയ്യ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായും ജോലി ചെയ്യുന്നു.