ആലപ്പുഴ: ആധാർ സേവനങ്ങൾക്കായി മാർച്ച് 1 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രത്യേകത കൗണ്ടർ സജ്ജമാക്കും. പുതിയ ആധാർ എടുക്കൽ,5 മുതൽ 15 വയസുവരെയുള്ള വരുടെ നിർബന്ധിത പുതുക്കൽ എന്നീ സേവനങ്ങൾ സൗജന്യമാണ്. പേര്,മേൽവിലാസം,ജനനതീയതി,മൊബൈൽ നമ്പർ എന്നിവ തിരുത്തുന്നതിന് 50 രൂപയും ഫോട്ടോ,ബയോമെട്രിക് എന്നിവ മാറ്റുന്നതിന് 100 രൂപയും ഫീസായി നൽകണം. ഫോൺ: 0477-2241525,9400595065.