ambala

അമ്പലപ്പുഴ: ദേവനന്ദയ്ക്കും മുത്തശ്ശിക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തി ഉറങ്ങാം. പുറക്കാട് പുത്തൻനട ഇല്ലത്തു പറമ്പിൽ ശോഭനയും കൊച്ചുമകൾ പുറക്കാട് എസ്.വി.ഡി യു .പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ യും പണിതീരാത്ത അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന വിവരം അറിഞ്ഞ് വ്യാസമഹാസഭയാണ് വീട് നിർമ്മിച്ചു നൽകിയത്.ദേവനന്ദ യുടെ മാതാവ് രമ്യ മറ്റൊരു വിവാഹം കഴിച്ച് വലിയഴീക്കലിലാണ് താമസം. പീലിംഗ് തൊഴിലാളിയായ ശോഭനയും ദേവീ നന്ദനയും ഭയപ്പാടോടെയാണ് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ താമസിച്ചിരുന്നത്. വ്യാസമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി പുതിയ വീടിന്റെ താക്കോൽകൈമാറി.വ്യാസമഹാസഭ ജില്ല പ്രസിഡന്റ് ജി.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് ശ്രീനിവാസ് ,അമൃതാനന്ദമയി മഠം ജില്ല കോ-ഓർഡിനേറ്റർ ബി. പുഷ്പരാജൻ, വി.സി റാം മോഹൻ, പ്രദീപ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.വ്യാസ മഹാസഭ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ.ആർ.ശ്യാംലാൽ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.