ആലപ്പുഴ: എ 106 ാം നമ്പർ ആലപ്പുഴ ബാങ്ക് എംപ്ലോയിസ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളിൽ 2019 - 20 അദ്ധ്യയനവർഷം അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സ് വരെ മികച്ച വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ജില്ലാ, സംസ്ഥാന തലങ്ങളിൽ കലാ, കായിക മത്സരങ്ങളിൽ പ്രതിഭ തെളിയിച്ച കുട്ടികളെയും ആദരിക്കും. അപേക്ഷകൾ മാർച്ച് ആറിന് മുമ്പ് ലഭിക്കണം. 0477 2264948