ആലപ്പുഴ: മിനി സിവിൽ സ്റ്റേഷനിൽ ഓഫിസ് ആവശ്യത്തിന് എത്തിയ രണ്ടുപേർ ലിഫ്റ്റിൽ കുടുങ്ങി. ഇന്നലെ രാവിലെയാണ് സംഭവം. സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിൽ എത്തിയപ്പോൾ കറന്റ് പോവുകയായിരുന്നു. ലിഫ്റ്റിൽ ആളു കുടുങ്ങിയത് അറിഞ്ഞ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിശമന സേനയെത്തി,ലിഫ്റ്റിന്റെ വാതിൽ തുറക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇരുവരെയും പുറത്തിറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ.ഗിരീഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സലിം കുമാർ, രജുമോൻ, രാംദാസ്, സുബേഷ്, ഷൈൻ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.