കുട്ടനാട് : കൈനകരി തോട്ടുവാത്തല പാഠകശ്ശേരി വീട്ടിൽ രാജിമോന്റെയും മായയുടെയും അകാലനിര്യാണം മൂലം നിരാലംബരായ മക്കൾക്ക് ഗുരുധർമ്മ പ്രചരണ സഭ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെയും തോട്ടുവാത്തല പ്രദേശത്തെ സഭ യൂണിറ്റുകളുടെയും സഹായനിധി ഇന്ന് ഉച്ചയ്ക്ക് 2 ന് കൈനകരി തോട്ടുവാത്തല ഗുരുക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാ പ്രവർത്തകരായ റ്റി.റ്റി.സത്യദാസ് , കവിത സാബു എന്നിവരെ അനുമോദിക്കും.