വള്ളികുന്നം: വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ കൃഷി, കുടിവെള്ളം., സാമൂഹ്യക്ഷേമം, യുവജനക്ഷേമം എന്നിവയ്ക്ക് മുൻഗണ നൽകി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദു കൃഷ്ണ ബഡ്ജറ്റ്.അവതരിപ്പിച്ചു. പ്രസിഡന്റ് ബിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. 25,94,95,362 കോടി രൂപാ വരവും, 25,58, 21,880 കോടി രൂപാ ചിലവും, 36,73,482 ലക്ഷം രൂപാ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ജലസംരക്ഷണം വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് 31.37 കോടി രൂപ, യുവജനക്ഷേമത്തിന് 1,60 കോടി, പട്ടികജാതി വികസനത്തിന് 86.46 ലക്ഷം, ഭവന പദ്ധതിക്ക് 66.46 ലക്ഷം, വയോജന സംരക്ഷണം, ശിശുക്ഷേമം, സദ്ഭരണം എന്നിവയ്ക്ക് 55.55 ലക്ഷം രൂപാ, ആരോഗ്യ മേഖലയുടെ വികസനത്തിന് 51.50 ലക്ഷം, സമഗ്ര കൃഷി വികസനത്തിന് 39. ലക്ഷം, സ്ത്രീ ശാക്തീകരണം, സേവന മേഖല 25.07 ലക്ഷം രൂപാ, മൃഗ സംരക്ഷണത്തിന് 21.71 ലക്ഷം രൂപ വകയിരുത്തി.