വള്ളികുന്നം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മാർച്ച് 3 ന് മാവേലിക്കര നിയോജകമണ്ഡലത്തിൽ നടൽകുന്ന സ്വീകരണത്തോടനുബന്ധിച്ച് മഹിളാമോർച്ച വള്ളികുന്നം കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലി നടത്തി. വള്ളികുന്നം കാഞ്ഞിരത്തിൻമൂട് ജംഗ്ഷനിൽ ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഫ്ലാഗ് ഓഫ് ചെയ്തു മണയ്ക്കാട് ജംഗ്ഷനിൽ നടന്ന സമാപനസമ്മേളനം മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശോഭാരവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ രാധാകൃഷ്ണൻ പാർവ്വണേന്ദു, മഹിളാമോർച്ച ഏരിയ പ്രസിഡന്റുമാരായ റാണി, ബീനവേണു, ജനറൽ സെക്രട്ടറിമാരായ മഞ്ജുബിജു, ലതരാജു, ബി.ജെ.പി ഏരിയ പ്രസിഡന്റുമാരായ ജയിംസ് വള്ളികുന്നം, ഷാജി വട്ടക്കാട്,ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ, ഗ്രാമപഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി,മഹിളാ മോർച്ച നേതാക്കളായ റീനാ അനിൽ, വീണമനോജ്, സന്ധ്യ രാജീവ്‌, വിനീത, രഞ്ജിനി, ജനറൽ സെക്രട്ടറി സുരേഷ് സോപാനം എന്നിവർ പങ്കെടുത്തു..