a
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേൽപ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്നരണ്ടാം കരയായ ഈരേഴ വടക്ക് കരയുടെ ഉരുളിച്ച വരവ്

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേൽപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് കൈത തെക്ക് കരയുടെ ഉരുളിച്ച വരവ് നടക്കും. രാവിലെ 7.30ന് ഭാഗവത പാരായണം, വൈകിട്ട് 3.30ന് ഉരുളിച്ച വരവ് ചെട്ടിയാരേത്ത് ആലുംമൂട്ടിൽ നിന്ന് പുറപ്പെട്ട് 6ന് ക്ഷേത്രത്തിൽ എത്തിച്ചേരും.ക്ഷേത്രത്തിൽ വൈകിട്ട് 4ന് മതപ്രഭാഷണം, 6ന് സർപ്പം പാട്ട്, തോറ്റം പാട്ട്, 7ന് സേവ, 11ന് എതിരേൽപ്പ് വരവ് എന്നിവ നടക്കും. ഇന്നലെ രണ്ടാം കരയായ ഈരേഴ വടക്ക് കരയുടെ എതിരേൽപ്പ് മഹോത്സവം നടന്നു.