പൂച്ചാക്കൽ: തൈക്കാട്ടുശേരി സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള 66 കെ.വി വൈദ്യുതി ലൈൻ അഴിച്ചു മാറ്റുന്നതിനാൽ മാക്കേകടവ് - നേരേ കടവ് കായൽ ഫെറിയിൽ ഇന്ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ ജലഗതാഗതം തടസപ്പെടും.