കുട്ടനാട് : വിശ്വകർമ്മജർക്ക് നിയമസഭാ പ്രാതിനിദ്ധ്യം അനുവദിക്കുക, വിശ്വകർമ്മ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, ദേവസ്വം നിയമനങ്ങളിൽ മതിയായ പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലകേരള വിശ്വകർമ്മ മഹാസഭകുട്ടനാട് യൂണിയൻ പ്രസിഡന്റ് കെ ആർ ഗോപകുമാർ നയിക്കുന്ന വിശ്വകർമ്മ മഹാരോഷാഗ്നി പദയാത്രയും വാഹന പ്രചരണ ജാഥയും നാളെ നടക്കും. രാവിലെ 8ന് തകഴിയിൽ സംസ്ഥാന സെക്രട്ടറി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ടോടെ മങ്കൊമ്പ് തെക്കേകരയിൽ സമാപിക്കും. സമാപന സമ്മേളനം ഡയറക്ടർ ബോർഡ് അംഗം പി.ആർ.ദേവരാജൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വി.പി. നാരായണൻ കുട്ടി,പ്രോഗ്രാം ഡയറക്ടകർ വി.എൻ.ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും