എടത്വാ: തലവടി 805ാം നമ്പർ സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം. ആകെയുള്ള 11 സീറ്റുകളിലും ഐക്യജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തിയാണ് സഹകരണ ജനാധിപത്യ മുന്നണി തിളങ്ങുന്ന വിജയം നേടിയത്.
പി.വി ഉത്തമൻ, കെ.ഇ എബ്രഹാം, പ്രകാശ് വരിക്കോലി, പി.കെ ഫിലിപ്പ്, മണിദാസ്, സത്യദേവൻ, ഉഷ വിക്രമൻ, സിന്ധു മഹേഷ്, സൂസൻ മാത്യു, കെ.പൊന്നപ്പൻ, വർഗീസ് കുര്യൻ എന്നിവരാണ് വിജയിച്ചത്.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് സമാപിച്ചു. ഇരുമുന്നണികളിൽ നിന്നും 22 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കോവിഡ് പശ്ചാത്തലത്തിൽ വോട്ടെടുപ്പിനായി അഞ്ച് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരുന്നു. ആകെ 1968 വോട്ടുകൾ പോൾ ചെയ്തു.