ചേർത്തല : കോൺഗ്രസ് നേതാവ് ദേവകി കൃഷ്ണന്റെ 38ാം ചരമവാർഷികദിനാചരണം ഇന്ന് നടക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചരമദിനാചരണകമ്മിറ്റിയും ചേർന്ന് രാവിലെ ദേവകീകൃഷ്ണഭവനിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. താലൂക്കിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന മൗനജാഥയും അനുസ്മരണ സമ്മേളനവും ഒഴിവാക്കിയതായി ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് അറിയിച്ചു.