ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം കണ്ണനാകുഴി 2990ാം നമ്പർ ശാഖായോഗം ഗുരു ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷം സമാപിച്ചു. വൈദിക ചടങ്ങുകൾക്ക് പൊന്നപ്പൻ ശാന്തി നേതൃത്വം നൽകി. പ്രതിഷ്ഠാ വാർഷിക സമ്മേളനം ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രഞ്ജിത്ത് രവി അദ്ധ്യക്ഷത വഹിച്ചു. വന്ദന സുരേഷ്, സിനി രമണൻ , രേഖ സുരേഷ് , റ്റി ജയപ്രകാശ്, വി.വിഷ്ണു, മഹേഷ് വെട്ടിക്കോട് തുടങ്ങിയവർ സംസാരിച്ചു.