ചേർത്തല: കോൺഗ്രസ് നേതാവ് കെ.എൻ. സെയ്തുമുഹമ്മദിന്റെ ഒന്നാംചരമവാർഷിക ദിനത്തിന്റെ ഭാഗമായി നടത്താനിരുന്ന അനുസ്മരണ സമ്മേളനം മാ​റ്റിവെച്ചു.28ന് രാവിലെ 10ന് ചേർത്തല വി.ടി.എ.എം ഓഡി​റ്റോറിയത്തിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് സമ്മേളനം മാ​റ്റുന്നതെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് ബ്ലോക്ക് ഓഫീസിൽ കെ.എൻ.എസ് മെമ്മോറിയൽ ചാരി​റ്റബിൾ സൊസൈ​റ്റിയുടെ ഉദ്ഘാടനം 10ന് വയലാർരവി എം.പി നിർവഹിക്കും.