ഹരിപ്പാട്: നഗരസഭയിലെ വനിതാ ജീവനക്കാരിയോട് കൗൺസിലർ അധിക്ഷേപിച്ച് സംസാരിച്ചെന്ന് പരാതി. നഗരസഭ അസി. എൻജിനി​യറായ ജീവനക്കാരി കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സമയത്ത് ഗേറ്റിനു സമീപം വച്ച് ആണ് അധി​ഷേപി​ച്ച് പെരുമാറിയതെന്ന് ചെയർമാന് നൽകി​യ പരാതി​യി​ൽ പറയുന്നു.

ഇന്നലെ രാവിലെ നഗരസഭയിലെ മുഴുവൻ ജീവനക്കാരും ഓഫീസിനു മുൻപിൽ സംഭവത്തി​ൽ പ്രതി​ഷേധി​ച്ചു. തുടർന്ന് നഗരസഭാ ചെയർമാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ വിഷയം ചർച്ച ചെയ്തു പരിഹരിച്ചതായി അറിയിച്ചു. ഹരിപ്പാട് നഗരസഭാ പരിധിയിലെ ഒരു വ്യക്തിയുടെ പെർമിറ്റ് നൽകുന്നതിനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്തതാണെന്നും വ്യക്തിപരമായി അധിക്ഷേപിക്കുകയോ അനാവശ്യ പദങ്ങൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ ഉദ്യോഗസ്ഥർ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുകയാണെന്നുമാണ് കൗൺസിലറുടെ വി​ശദീകരണം.