
ആലപ്പുഴ: കാർഷിക മേഖലയിലെ തൊഴിലാളികളുടെ കൂലി ഏകീകരിച്ചതോടെ നാളുകളായുള്ള ആവശ്യത്തിന് പരിഹാരമായി. 2019 ജനുവരി 5ന് നടന്ന കുട്ടനാട് വ്യവസായ സമിതി യോഗത്തിലുണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരമാണ് കൂലി നിശ്ചയിച്ചത്. മറ്റ് ചെലവുകൾക്കായി മോട്ടോർ തറകളിലെ തൊഴിലാളികൾക്ക് നൽകുന്ന ചെലവുകൾ മുൻ കാലങ്ങളിലേതുപോലെ തുടരും.
ഒന്നു മുതൽ 20 എച്ച്.പി വരെ ശേഷിയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദിവസക്കൂലി 625 രൂപയായും 21 മുതൽ 30 എച്ച്.പി വരെയുള്ളിടങ്ങളിൽ 655 രൂപയായും 30 എച്ച്.പിക്ക് മുകളിൽ ശേഷിയുള്ള തറകളിൽ ജോലി ചെയ്യുന്നവരുടെ കൂലി 675 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. പമ്പിംഗ് തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും.
50 മീറ്റർ ദൂരപരിധിക്കുള്ളിൽ നെല്ല് ചാക്കിൽ നിറച്ച് തൂക്കി വള്ളത്തിൽ കയറ്റാനുള്ള കൂലി ക്വിന്റലിന് 85 രൂപയായി നിശ്ചയിച്ചു. 50 മീറ്റർ കഴിഞ്ഞ് അധികമായി വരുന്ന ഓരോ 25 മീറ്ററിനും അഞ്ച് രൂപയായി നിലനിറുത്തി. കളങ്ങളിൽ നിന്ന് നെല്ല് ചാക്കിൽ നിറച്ച് ചാക്ക് തുന്നി, തൂക്കി നേരിട്ട് ലോറിയിൽ കയറ്റാൻ ക്വിന്റലിന് 110 രൂപയാണ്. കടവുകളിൽ നിന്ന് നെല്ല് ലോറിയിൽ കയറ്റാൻ ക്വിന്റലിന് 35 രൂപയായി വർദ്ധിപ്പിച്ചു. റോഡിൽ നിന്നു നേരിട്ട് ലോറിയിൽ കയറ്റാൻ ക്വിന്റലിന് 35 രൂപയായി നിശ്ചയിച്ചു. ചാക്കുകളിൽ നെല്ല് 50 കിലോയായി നിജപ്പെടുത്തി നിറയ്‌ക്കണമെന്നും നിശ്ചയിച്ചു.
കൂലി നിരക്കുകൾ
 പുരുഷ തൊഴിലാളികൾക്ക് പ്രതിദിനം - 700
 സ്ത്രീ തൊഴിലാളികൾക്ക് - 400
 വിത, വളമിടൽ ഏക്കറിന് - 450
 മരുന്നടി നടീലിന് മുമ്പ് ഏക്കറിന് - 375
 മരുന്നടി നടീലിന് ശേഷം ഏക്കറിന് - 450
 മരുന്ന് തളിക്കാൻ ഒരു കുറ്റിക്ക് (നടീലിന് മുമ്പ് ) - 55
 ഒരു കുറ്റിയ്ക്ക് (നടീലിന് ശേഷം) - 60
...........................
അന്തരം ഏറെ
സകല മേഖലകളിലും സ്ത്രീ പുരുഷ അനുപാതം തുല്യമാക്കി വരുമ്പോഴും, കാർഷിക മേഖലയിലെ കൂലി നിരക്കിൽ അന്തരം പ്രകടമാണ്. ഒരു ദിവസം പണിയെടുക്കുന്ന പുരുഷ തൊഴിലാളിക്ക് 700 രൂപ വേതനം ലഭിക്കുമ്പോൾ, തുല്യ സമയം പണിയെടുക്കുന്ന സ്ത്രീ തൊഴിലാളിക്ക് 400 രൂപ മാത്രമാണ് ലഭിക്കുന്നത്.
..........................
മുമ്പ് കുട്ടനാട് വ്യവസായ സമിതിയിലുണ്ടായ ഒത്തു തീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലാണ് കൂലി പരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്. നിലവിൽ പുതുക്കിയ നിരക്കുകൾ അംഗീകരിക്കുന്നു
തൊഴിലാളികൾ