pothuyogam
എസ്.എൻ.ഡി.പി യൂണിയനിലെ പാവുക്കര 553-ാം നമ്പർ ശാഖയിലെ 83-ാമത് വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: എസ്.എൻ.ഡി.പി യൂണിയനിലെ പാവുക്കര 553-ാം നമ്പർ ശാഖയിലെ 83-ാമത് വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, സൈബർ സേന ജില്ല വൈസ് ചെയർമാൻ അരുൺ അച്ചു, വനിതാസംഘം യൂണിയൻ അഡ്ഹോക് കമ്മറ്റി അംഗം അനിത സദാനന്ദൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വെങ്ങാഴിയിൽ പുരുഷൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് എൻ. സതീശൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. സഹദേവൻ നന്ദിയും പറഞ്ഞു.