കുട്ടനാട്: 'എന്റെ ശാഖ എന്റെ അഭിമാനം' എന്ന സന്ദേശവുമായി അഖിലകേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ നയിക്കുന്ന വിശ്വകർമ്മ മഹാരോഷാഗ്നി പദയാത്ര തകഴിയിൽ നിന്ന് ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. പച്ച, കോയിൽമുക്ക്, എടത്വ ചക്കുളത്ത് കാവ്, മുട്ടാർ, കാവാലം, പുളിങ്കുന്ന്, കൈനകരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മങ്കൊമ്പ് തെക്കേക്കരയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഡയറക്ടർബോർഡ് അംഗം പി.ആർ. ദേവരാജൻ ഉദ്ഘാടനം ചെയ്യും സെക്രട്ടറി വി.പി. നാരായണൻകുട്ടി, പ്രോഗ്രാം ഡയറക്ടർ വി.എൻ. ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.