മാവേലിക്കര: കേരള തണ്ടാൻ മഹാസഭ മാവേലിക്കര, ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. ഡയറക്ടർ ബോർഡ് മെമ്പർ ഷിബു അച്ചുതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷനായി. ജനപ്രതിനിധികളായ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ബ്ലോക്ക് മെമ്പർ ആർ.അജയൻ, വിവിധ മുൻസിപ്പൽ പഞ്ചായത്ത് അംഗങ്ങളായ ആർ.രേശ്മ, സുമാകൃഷ്ണൻ, ഗീത വിജയൻ, സുമാ ബാലകൃഷ്ണൻ, അംബിക, ബിന്ദു പ്രദീപ്, ഗീത മുരളി, ഉഷ പുഷ്‌കരൻ എന്നിവരെ ആദരിച്ചു.