a
കെ.എൻ അശോകകുമാർ

മാവേലിക്കര: പൊതുവിദ്യാഭ്യാസ മേഖലയോടുളള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രണ്ട് ദിനങ്ങളായി മാവേലിക്കരയിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന നിർവാഹക സമിതിയംഗം ടി.ജെ. എഡ്വേർഡ് അദ്ധ്യക്ഷനായി. ഭാരവാഹികളായി കെ.എൻ അശോകകുമാർ (പ്രസിഡന്റ്‌), സോണി പവേലിൽ (സെക്രട്ടറി), വി.ആർ ജോഷി (ട്രെഷറർ), ഹരി (സീനിയർ വൈസ് പ്രസിഡന്റ്‌), ജോൺ ബ്രിട്ടോ (അസോസിയേറ്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.