മാവേലിക്കര: മാവേലിക്കര കോടതിയിൽ ബാർ അസോസിയേഷന്റെ നേതൃത്യത്തിൽ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തി. അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്കാണ് പരിശോധന നടത്തിയത്. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ജി.സുരേഷ് കുമാർ, സെക്രട്ടറി മറിൽ ദാസ്, ഡോ.ജിജി, ഹെൽത്ത് സൂപ്പർ വൈസർ വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.