kumarji

മണ്ണഞ്ചേരി: സിനിമ സീരിയൽ നാടക നടൻ മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് അമ്മ വീട്ടിൽ കുമാർജി പൊന്നാട് നിര്യാതനായി. ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജയരാജൻ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്, അഗ്നി നക്ഷത്രം, ചീഫ് മിനിസ്റ്റർ ഗൗതമി, ചോദ്യം എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. കൊല്ലം നവചേതന, ശാരംഗപാണിയുടെ മലയാള കലാഭവൻ എന്നീ നാടക ട്രൂപ്പുകളിലൂടെ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.

കെ എസ് ആർ ടി സിയിൽ ടയർ ഇൻസ്പെക്ടറായിരുന്നു.

സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. രാധാമണിയാണ് ഭാര്യ. മക്കൾ:ലാൽ കുമാർ (അപ്പോളോ ടയേഴ്സ് കളമശ്ശേരി), ലൗലി,ബിന്ദു,ബിജു (എ.എസ്.ഐ, ഡിവൈഎസ്.പി ഓഫീസ്, ആലപ്പുഴ). മരുമക്കൾ: ബിജു മോൾ (അദ്ധ്യാപിക, എസ്.ഡി.വി ജെ.ബി സ്കൂൾ ആലപ്പുഴ),എൻ.എസ് രാജേന്ദ്രൻ (എസ്.ഡബ്ല്യു.ടി.ഡി റിട്ട. ജീവനക്കാരൻ), കെ.യു രാജേന്ദ്രൻ, സുസ്മിത.