a

മാവേലിക്കര: തെക്കേക്കര വരേണിക്കൽ കൃഷ്ണവിലാസത്തിൽ അനീഷിന്റെ ഭാര്യ ശ്രീലക്ഷ്മിയെ (24) ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് നളിനകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ശ്രീലക്ഷ്മിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മാവേലിക്കര തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടക്കും. അമ്മ: അനിതകുമാരി. മകൾ: അനശ്വര എ.കുറുപ്പ്.