sc-of-india

ന്യൂഡൽഹി : യു.പി.ഐ പണമിടപാട് പ്ലാറ്റ്‌ഫോമുകൾ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീകോടതി വാട്‌സ് ആപ്പ് ഇന്ത്യ, ഫേസ്ബുക്ക്, ഗൂഗിൾ പേ, ആമസോൺ പേ, കേന്ദ്ര സർക്കാർ എന്നിവയയ്ക്ക് നോട്ടീസ് അയച്ചു.

ബിനോയ് വിശ്വം എം.പിയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്. 'വൻകിട കോർപ്പറേറ്റുകൾ' വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആവശ്യമായ സംവിധാനം റിസർവ് ബാങ്ക് വഴി ഏർപ്പെടുത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം