
ന്യൂഡൽഹി :പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജിന് എതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി. പ്രതിമാസം 15,000 രൂപയിൽ താഴെ ശമ്പളം പറ്റുന്ന, പരമാവധി 100 പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ, എംപ്ലോയീസ് പ്രൊവിഡന്റ് നിധിയിലേക്കുള്ള സംഭാവനയായ 24 ശതമാനം ശമ്പളത്തുക നൽകുമെന്ന പി.എം.ജി.കെ.പിയിലെ വ്യവസ്ഥയ്ക്കെതിരെ എസ്. രവി ശങ്കറെന്നയാൾ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കാൻ ജസ്റ്റിസ് എൽ.നാഗേശ്വർ റാവു ഉൾപ്പെട്ട ബെഞ്ച് വിസമ്മതിച്ചത്. പ്രസ്തുത വ്യവസ്ഥ വിവേചന പരമാണെന്നാണ് ഹർജിക്കാരന്റെ ആരോപണം.