exam

ന്യൂഡൽഹി: അദ്ധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റ്​ 2021 മേയ്​ രണ്ടുമുതൽ നടക്കും. മേയ് 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ട്വിറ്റർ ഹാൻഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. www.nta.ac.in, ugcnet.nta.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി മാർച്ച് രണ്ട് വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫീസടയ്ക്കാനുള്ള സമയം മാർച്ച് മൂന്നു വരെയുണ്ട്.