covid-

ന്യൂഡൽഹി: എട്ട് മാസത്തിന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 9000ത്തിൽ താഴെയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എട്ടര മാസത്തിന് ശേഷം പ്രതിദിന മരണം 100ൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8635 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 94 പേരാണ് മരിച്ചത്. 13423 പേർ രോഗമുക്തരായി.കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ.രാജ്യത്തെ ചികിത്സയിലുള്ളവരുടെ എണ്ണം 1.63 ലക്ഷമായി കുറഞ്ഞു.രാജ്യത്ത് കൊവിഡ് വാക്‌സിനെടുത്തവരുടെ എണ്ണം 40 ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.