
ന്യൂഡൽഹി : ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചനം നേടാത്തവരുടെ കണക്ക് ലഭ്യമാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. സംസ്ഥാനങ്ങൾ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടികൾ വഴി നാഷണൽ ലീഗൽ സർവീസസ് അതോറിട്ടിക്കാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. 2017ൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് ഛത്തീസ്ഗഢ് സ്വദേശി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്.കെ. കൗൾ ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.