ന്യൂഡൽഹി: മേയ് നാല് മുതൽ ജൂൺ 10 വരെ നടക്കുന്ന സി.ബി.എസ്.ഇ 10, 12 ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവിട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയൽ നിഷാങ്ക് ലൈവ് വിഡിയോ കോൺഫറൻസിലൂടെയാണ് ടൈം ടേബിൽ പുറത്തുവിട്ടത്. 10, 12 ക്ലാസുകൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിനാരംഭിക്കും.
പത്താം ക്ലാസ് പരീക്ഷകൾ പൂർണമായും രാവിലെയും (10.30-1.30), പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ രാവിലെയും (10.30-1.30), ഉച്ചയ്ക്കും (2.30-5.30) രണ്ട് ഷിഫ്റ്റുകളിലുമായും നടത്തും. വിശദ ടൈം ടേബിളിന് cbse.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജൂലായ് 15ഓടെ ഫലം വരും.