court-order-

ന്യൂഡൽഹി : വടക്കൻ ഡൽഹിയിൽ കഴിഞ്ഞവർഷമുണ്ടായ കലാപത്തിനിടെ ശിവ് വിഹാറിലെ മദീന മസ്ജിദ് കത്തിച്ച സംഭവത്തിൽ കേസെടുക്കാൻ ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.പള്ളി കത്തിച്ചതിൽ കൃത്യമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഭിഭാഷകനായ എം.ആർ.ഷംഷാദ് സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. 2020 ഫെബ്രുവരി 25ന് വൈകിട്ട് ആറിനാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളുടെ പേരുകൾ ഉൾപ്പടെ പരാമർശിച്ച് നൽകിയ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു.