covid

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പകുതി പേർക്കും കൊവിഡ് വന്നുപോയതായി സർവേഫലം. അതായത് ഡൽഹി നിവാസികളിൽ രണ്ടിലൊരാൾക്ക് കൊവിഡ് ബാധിച്ചുവെന്നാണ് അഞ്ചാമത് സെറോളജിക്കൽ സർവേ ഫലം പറയുന്നതെന്ന്

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറിയിച്ചു. ഡൽഹി നഗരത്തിലെ രണ്ട് കോടി ജനങ്ങളും ആർജിത പ്രതിരോധ ശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ 56.13 ശതമാനം ജനങ്ങളിൽ ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ 23 വരെ 28,000 സാമ്പിളുകളാണ് പരിശോധിച്ചത്. വടക്കൻ ഡൽഹിയിൽ 49 ശതമാനം പേരിലും തെക്കൻ ഡൽഹിയിൽ 62.18 ശതമാനം പേരിലുമാണ് ആന്റിബോഡി കണ്ടെത്തിയത്.