
ന്യൂഡൽഹി :പ്രകോപനപരമായ ഉള്ളടക്കം ആരോപിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം
കർഷകസമരവുമായി ബന്ധപ്പെട്ട ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ കേന്ദ്രത്തിനെ വിമർശിച്ച് രാഹുൽ ഗാന്ധി. വായടപ്പിച്ചശേഷം മുറിച്ച് മാറ്റി പൊടിച്ച് ഇല്ലാതാക്കുന്നതാണ് മോദിയുടെ ഭരണരീതിയെന്നാണ് രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ഒരു മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയും രാഹുൽ പങ്കുവച്ചിട്ടുണ്ട്. പ്രകോപനപരമായ ഉള്ളടക്കം ആരോപിച്ച് 250 അക്കൗണ്ടുകളാണ് താത്കാലികമായി ട്വിറ്റർ ബ്ലോക്ക് ചെയ്തിരിക്കുന്നത്.