
ന്യൂഡൽഹി : 2020ൽ ജമ്മു -കാശ്മീർ അതിർത്തിയിൽ മാത്രം പാകിസ്ഥാന്റെ ഭാഗത്തു നിന്നും 5133 തവണ വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായെന്ന് കേന്ദ്രം . 22 സിവിലിയൻസും 24 ജവാന്മാരും കൊല്ലപ്പെട്ടുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലം അറിയിച്ചു. കഴിഞ്ഞ വർഷം ജമ്മു കാശ്മീരിലുണ്ടായ 244 ഭീകരാക്രമണങ്ങളിൽ 62 ജവാന്മാർക്കും 37 സിവിലിയൻസിനും ജീവൻ നഷ്ടമായി.