kanayya-kumar

ന്യൂഡൽഹി: പാറ്റ്നയിലെ പാർട്ടി ഓഫീസിൽ അതിക്രമം കാണിച്ചെന്ന പരാതിയിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കനയ്യ കുമാറിനെതിരെ പാർട്ടി നടപടി. ഹൈദരാബാദിൽ ചേർന്ന ദേശീയ കൗൺസിൽ കനയ്യയെ ശാസിച്ചു. യോഗം മാറ്റിവച്ചത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പറ്റ്നയിലെ പാർട്ടി ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷണെ കനയ്യയും ഒപ്പമുള്ളവരും കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് കനയ്യ വിശദീകരിച്ചു. അതേസമയം ശാസനാ പ്രമേയം പാസാക്കിയ യോഗത്തിൽ കനയ്യ കുമാർ പങ്കെടുത്തില്ല.